DHAYA HUMAN WELFARE TRUST - ഈദ് സന്ദേശം
അസ്സലാമു അലൈക്കും... പ്രിയമുള്ളവരെ, الله اكبر الله اكبر لا إله إلا الله ألله أكبر ألله أكبر ولله الحمد ലോകം കോവിഡ് 19 മഹാമാരിയുടെ ഭിതിയിൽ വളരെയേറെ പ്രയാസങ്ങളും പ്രതിസന്ധികളും നിറഞ്ഞ ഒരു ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. ഈ സാഹചര്യങ്ങൾക്കിടയിൽ നമ്മിലേക്ക് വന്നെത്തിയ പരിശുദ്ധ റമദാൻ മാസം നമ്മിൽ നിന്ന് വിടവാങ്ങിയിരിക്കുകയാണ്. വിശ്വാസികൾക്ക് അനുവദിക്കപ്പെട്ട അഘോഷങ്ങളിൽ ഒന്നായ ഈദുൽ ഫിത്വർ ആഗതമായി. പതിവിന് വിപരീതമായി തീർത്തും വ്യത്യസ്തമായ ഒരു പെരുന്നാൾ സുദിനത്തിലാണ് നാം ഇന്നുള്ളത്. ഈദ് ഗാഹുകളിലും പള്ളികളിലും പെരുനാൾ നമസ്ക്കാരങ്ങളില്ലാത്ത, ഹസ്തദാനങ്ങളും ആലിംഗനങ്ങളുമില്ലാത്ത, കുടുംബസന്ദർശനങ്ങൾക്ക് പോലും വിലക്കേൽപ്പിക്കപ്പെട്ട ഒരു ഈദുൽ ഫിത്വർ. പുണ്യങ്ങളുടെ പൂക്കാലമായ കഴിഞ്ഞ ഒരു മാസക്കാലം ഇത് പോലെ ജമാഅത്ത് നമസ്ക്കാരങ്ങളും, രാത്രി നമസ്ക്കാരങ്ങളും ഇഅത്തിഖാഫുകളുമില്ലാത്ത ഒരു പരിശുദ്ധ റമദാനാണ് നമ്മെ വിട്ടു പിരിഞത്. പ്രതിഫലങ്ങളുടെ പേമാരി വർഷിക്കുന്ന റമദാൻ മാസത്തിലെ പല ഇബാദത്തുകളും നാം വീട്ടിലിരുന്ന് അനുഷ്ഠിക്കേണ്ടി വന്നു. അതിന്റെ നിർവ്വഹണത്തിലുണ്ടായ പിഴവുകളും പോരായ്മകളും, നമ്മൾ ഈ പ്രതിസന്ധിഘട്ടത...