DHAYA HUMAN WELFARE TRUST - ഈദ് സന്ദേശം


അസ്സലാമു അലൈക്കും...
പ്രിയമുള്ളവരെ,

الله اكبر الله اكبر لا إله إلا الله ألله أكبر ألله أكبر ولله الحمد

ലോകം കോവിഡ് 19 മഹാമാരിയുടെ ഭിതിയിൽ വളരെയേറെ  പ്രയാസങ്ങളും പ്രതിസന്ധികളും നിറഞ്ഞ ഒരു ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്.
ഈ സാഹചര്യങ്ങൾക്കിടയിൽ നമ്മിലേക്ക് വന്നെത്തിയ പരിശുദ്ധ റമദാൻ മാസം നമ്മിൽ നിന്ന് വിടവാങ്ങിയിരിക്കുകയാണ്. വിശ്വാസികൾക്ക് അനുവദിക്കപ്പെട്ട അഘോഷങ്ങളിൽ ഒന്നായ
ഈദുൽ ഫിത്വർ ആഗതമായി.

പതിവിന് വിപരീതമായി തീർത്തും വ്യത്യസ്തമായ ഒരു പെരുന്നാൾ സുദിനത്തിലാണ് നാം ഇന്നുള്ളത്. ഈദ് ഗാഹുകളിലും പള്ളികളിലും പെരുനാൾ നമസ്ക്കാരങ്ങളില്ലാത്ത, ഹസ്തദാനങ്ങളും ആലിംഗനങ്ങളുമില്ലാത്ത, കുടുംബസന്ദർശനങ്ങൾക്ക് പോലും വിലക്കേൽപ്പിക്കപ്പെട്ട ഒരു ഈദുൽ ഫിത്വർ.

പുണ്യങ്ങളുടെ പൂക്കാലമായ കഴിഞ്ഞ ഒരു മാസക്കാലം ഇത് പോലെ ജമാഅത്ത് നമസ്ക്കാരങ്ങളും, രാത്രി നമസ്ക്കാരങ്ങളും ഇഅത്തിഖാഫുകളുമില്ലാത്ത ഒരു പരിശുദ്ധ റമദാനാണ് നമ്മെ വിട്ടു പിരിഞത്. പ്രതിഫലങ്ങളുടെ പേമാരി വർഷിക്കുന്ന റമദാൻ മാസത്തിലെ പല ഇബാദത്തുകളും നാം വീട്ടിലിരുന്ന് അനുഷ്ഠിക്കേണ്ടി വന്നു. അതിന്റെ നിർവ്വഹണത്തിലുണ്ടായ പിഴവുകളും പോരായ്മകളും, നമ്മൾ ഈ പ്രതിസന്ധിഘട്ടത്തിൽ സഹജീവികൾക്ക് വേണ്ടി അവരുടെ ബുദ്ധിമുട്ടുകൾ നീക്കി കൊടുക്കുന്നതിന് വേണ്ടിയും അവരുടെ വിശപ്പിന്റെ വിളികൾക്ക് ഉത്തരം നൽകുന്നതിനും വേണ്ടിയും *ദയ* യിലൂടെ നാം നടത്തിയ നമ്മുടെ ആത്മാർത്ഥമായ ശ്രമങ്ങൾ... ഇതൊക്കെ നികത്താനും, പൊറുത്തുതരുവാനുമുള്ള ഒരു സൽകർമ്മമായി അല്ലാഹു സ്വീകരിക്കുമാറാകട്ടെ. (ആമീൻ)

ഈ പെരുന്നാൾ സുദിനം അധികാരികളുടെയും അരോഗ്യ വകുപ്പിന്റെയും നിർദ്ദേശങ്ങൾ പാലിച്ചും അനുസരിച്ചും വീട്ടിലിരുന്ന് നമുക്ക് ആഘോഷിക്കാം. സാമൂഹിക അകലം പാലിച്ച് പക്ഷേ മനസ്സുകളെ ചേർത്ത് നിറുത്തി കൊണ്ട് നമുക്ക് ഒരുമിച്ച് നേരിടാം, ഈ മഹാവ്യാധിയെ.
നാം ചെയ്ത ഇബാദത്തുകളും സൽകർമ്മങ്ങളും മുൻനിർത്തി  ഈ മഹാമാരിയെ  ലോകത്ത് നിന്ന് തുടച്ചു നീക്കി തരുവാനും, നമ്മിൽ നിന്ന് ഈ പ്രതിസന്ധിഘട്ടം എത്രയും വേഗത്തിൽ നീക്കി തരുവാനും വിങ്ങുന്ന ഹൃദയത്തോടെയും കരഞ്ഞ് കലങ്ങിയ കണ്ണുകളോടെയും ഇരു കൈകളും വാനിലേക്കുയർത്തി റഹ്മാനും റഹീമുമായ നാഥനോട് നമുക്ക് ദുആ ഇരക്കാം....

ഇതോടൊപ്പം ഈ പ്രതിസന്ധി ഘട്ടത്തെ അതിജീവിക്കാൻ കഠിന പരിശ്രമം നടത്തുന്ന ഒരു പാട് പേര് നമ്മുടെ ഇടയിലുണ്ട്. സാമുഹിക പ്രവർത്തകർ, സന്നദ്ധ സംഘടനകൾ, ആരോഗ്യ പ്രവർത്തകർ എന്നു വേണ്ട ഇതിനു വേണ്ടി പ്രവർത്തിക്കുന്ന സാധാരണയിൽ സാധാരണക്കാർ, അവരെയും നമ്മുടെ പ്രാർത്ഥനകളിൽ ഉൾപ്പെടുത്താൻ ഓർമ്മപ്പെടുത്തുന്നു.

تقبل الله   تقبل الله   تقبل الله
നീ ഞങ്ങളുടെ പ്രാർത്ഥനകൾ സ്വീകരിക്കണേ നാഥാ...

നിങ്ങൾക്കും കുടുംബത്തിനും സന്തോഷവും സമാധാനവും നിറഞ ഒരു ഈദുൽ ഫിത്വർ നേരുന്നു..

DHAYA Human Welfare Trust

تقبل الله منا ومنكم
عيد مبارك

MEDIA WING
DHWT

25/05/2020

Comments