Posts

Showing posts from August, 2020

DHAYA DREAM HOMES | ദയ ഡ്രീം ഹോംസ്‌

Image
അസ്സലാമു അലൈക്കും... പ്രിയരെ, ദയ ഡ്രീം ഹോംസി ൻ്റെ രണ്ടാമത്തെ പൂർണ്ണ ഭവന നിർമ്മാണം ... നമുക്കേവർക്കും സുപരിചിതനായ,  വർഷങ്ങളായി ഗാന്ധിനഗറിൽ എണ്ണ കടികളും പലഹാരങ്ങളും വിറ്റ് നടന്നിരുന്ന നാം സ്നേഹത്തോടെ 'പഴംപൊരി ഇക്ക'  എന്ന് വിളിക്കുന്ന അബ്ദുറഹ്മാനിക്ക, എന്നവർക്ക് വേണ്ടി നിർമ്മിച്ച് നൽകുന്നത്. പ്രാരംഭ ഘട്ടത്തിൽ ഉണ്ടായ ചില അപ്രതീക്ഷിത കാല താമസത്തിന് ശേഷം തകൃതിയായി നിർമ്മാണം നടത്തി, വീണ്ടും അവസാന ഘട്ടത്തിൽ ലോക്ക്ഡൗണും കോവിഡ് വ്യാപനവും കാരണം പൂർത്തീകരണം നീണ്ടു പോയത്, ഇന്ന് വാസയോഗ്യമായി സജ്ജമായിരിക്കുകയാണ്. ദയ  മുൻപ് നടത്തിയത് പോലുള്ള ഒരു പൊതു പരിപാടിയായി താക്കോൽ ദാന ചടങ്ങ്  നടത്താൻ  ഇന്നത്തെ കോവിഡ് വ്യാപന സാഹചര്യത്തിൽ ഇത്തരം  ചടങ്ങുകൾക്കുള്ള  സർക്കാർ വിലക്കുകളും നിബന്ധനകളും നിലനിൽക്കെ മാസങ്ങളോളം നീണ്ടുപോകുന്ന അവസ്ഥയാണ് നിലവിലുള്ളത്. അബ്ദുറഹ്മാനിക്കയുടെ ഇപ്പോൾ താമസിക്കുന്ന വീട് മഴ കാരണം ചോർച്ചയും അസുഖങ്ങളും  മറ്റ് ബുദ്ധിമുട്ടുകളും അനുഭവിക്കുന്നത് പരിഗണിച്ച് , നിലവിൽ നാട്ടിലുള്ള ദയ  അംഗങ്ങളുടെ സാന്നിദ്ധ്യത്തിൽ, പ്രസിഡന്റ്‌  ഹാരിസ്  ഐ മ...