DHAYA DREAM HOMES | ദയ ഡ്രീം ഹോംസ്
അസ്സലാമു അലൈക്കും...
പ്രിയരെ,
ദയ ഡ്രീം ഹോംസിൻ്റെ രണ്ടാമത്തെ പൂർണ്ണ ഭവന നിർമ്മാണം ...
നമുക്കേവർക്കും സുപരിചിതനായ, വർഷങ്ങളായി ഗാന്ധിനഗറിൽ എണ്ണ കടികളും പലഹാരങ്ങളും വിറ്റ് നടന്നിരുന്ന നാം സ്നേഹത്തോടെ 'പഴംപൊരി ഇക്ക' എന്ന് വിളിക്കുന്ന അബ്ദുറഹ്മാനിക്ക, എന്നവർക്ക് വേണ്ടി നിർമ്മിച്ച് നൽകുന്നത്. പ്രാരംഭ ഘട്ടത്തിൽ ഉണ്ടായ ചില അപ്രതീക്ഷിത കാല താമസത്തിന് ശേഷം തകൃതിയായി നിർമ്മാണം നടത്തി, വീണ്ടും അവസാന ഘട്ടത്തിൽ ലോക്ക്ഡൗണും കോവിഡ് വ്യാപനവും കാരണം പൂർത്തീകരണം നീണ്ടു പോയത്, ഇന്ന് വാസയോഗ്യമായി സജ്ജമായിരിക്കുകയാണ്.
ദയ മുൻപ് നടത്തിയത് പോലുള്ള ഒരു പൊതു പരിപാടിയായി താക്കോൽ ദാന ചടങ്ങ് നടത്താൻ ഇന്നത്തെ കോവിഡ് വ്യാപന സാഹചര്യത്തിൽ ഇത്തരം ചടങ്ങുകൾക്കുള്ള സർക്കാർ വിലക്കുകളും നിബന്ധനകളും നിലനിൽക്കെ മാസങ്ങളോളം നീണ്ടുപോകുന്ന അവസ്ഥയാണ് നിലവിലുള്ളത്.
അബ്ദുറഹ്മാനിക്കയുടെ ഇപ്പോൾ താമസിക്കുന്ന വീട് മഴ കാരണം ചോർച്ചയും അസുഖങ്ങളും മറ്റ് ബുദ്ധിമുട്ടുകളും അനുഭവിക്കുന്നത് പരിഗണിച്ച് , നിലവിൽ നാട്ടിലുള്ള ദയ അംഗങ്ങളുടെ സാന്നിദ്ധ്യത്തിൽ, പ്രസിഡന്റ് ഹാരിസ് ഐ മാക്ക് താക്കോൽദാനം നിർവഹിക്കുന്ന ലളിതമായ ചടങ്ങ് നാളെ തിങ്കളാഴ്ച 17 ആഗസ്ത്, രാവിലെ 10:30 മണിക്ക് നടത്താൻ തീരുമാനിച്ച വിവരം നിങ്ങളേവരെയും സന്തോഷ പൂർവ്വം അറിയിക്കുന്നു.
ആയതിനാൽ അദ്ദേഹത്തിനും കുടുംബത്തിനും വേണ്ടി നിങ്ങളുടെയൊക്കെ പ്രാർത്ഥനകളും അനുഗ്രഹാശംസകളും ഉണ്ടാവണമെന്നും അഭ്യർത്ഥിക്കുന്നു.
അബ്ദുറഹ്മാനിക്കയ്ക്കും കുടുംബത്തിനും ഈ ഭവനം ആയുഷ്കാലം സന്തോഷവും, സംതൃപ്തിയും സമാധാനവും സുരക്ഷയും നൽകുമാറാകട്ടെ. അദ്ദേഹത്തിന്റെ ദീർഘകാലത്തെ ആഗ്രഹമായ ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിച്ചു കൊടുക്കാൻ സാധിച്ചതിൽ, നമുക്ക് നാഥൻ ഇരു ലോകത്തും പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ. ഈ സംരംഭം സമയ ബന്ധിതമായി പൂർത്തീകരിക്കാൻ ദയ ക്ക് വേണ്ടി മുന്നിൽ നിന്ന് ചുക്കാൻ പിടിച്ച നമ്മുടെയൊക്കെ പ്രിയങ്കരനായ വൈസ് പ്രസിഡന്റ് സത്താർക്ക പ്രത്യേകം പ്രശംസയും പ്രാർത്ഥനയും അർഹിക്കുന്നു. ഈ ഉദ്ധ്യമത്തിൽ ചെറുതും വലുതുമായ സംഭാവനകൾ നൽകിയവർക്കും, ഇതിന്റെ പൂർത്തീകരണത്തിന്ന് പല മേഖലകളിലായി പ്രവർത്തിച്ച ഓരോ സുമനസ്സിനും റബ്ബ് തക്കതായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ.
MEDIA WING
DHWT
16/08/2020

Comments
Post a Comment